Skip to main content

തീയതി നീട്ടി

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തയ്യല്‍ തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി.

നിലവില്‍ 2025ല്‍ ഐടിഐ, ടിടിസി, പോളിടെക്‌നിക്, ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, ബിരുദാനന്തര ബിരുദം തുടങ്ങിയവയില്‍ കേരളത്തില്‍ അഡ്മിഷന്‍ നേടിയവര്‍ മാര്‍ച്ച് 31ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: tailorwelfare.in. ഫോണ്‍: 0471-2556895.

date