ജില്ലാ കേരളോത്സവം നാളെ (ജനുവരി 31) മുതല്‍
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യുവജനക്ഷേമ ബോര്‍ഡിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ കോട്ടയത്ത് നടക്കും. ശനിയാഴ്ച(ജനുവരി31) രാവിലെ ഒന്‍പതിന് കോട്ടയം എം.ടി. സെമിനാരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം റോണി മാത്യു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ് ഗുരുക്കള്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗ്രേസി കരിമ്പന്നൂര്‍,അജിത് മുതിരമല, പി.കെ. വൈശാഖ്, ആശാ ജോയി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കലാമത്സരങ്ങള്‍ ശനിയാഴ്ച എം.ടി. സെമിനാരി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നടക്കുക. കായികമത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സി.എം.എസ്. സ്‌കൂള്‍ ഗ്രൗണ്ട്, നെഹ്‌റു സ്റ്റേഡിയം, എസ്.എച്ച്. മൗണ്ട് സ്‌കൂള്‍ ഗ്രൗണ്ട്, കെ.ഇ. സ്‌കൂള്‍ മാന്നാനം, എം.ടി. സെമിനാരി സ്‌കൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, പുല്ലരിക്കുന്ന് കെ.ജി.എസ്. നീന്തല്‍ ക്ലബ് എന്നിവിടങ്ങളില്‍ നടക്കും.
ഫെബ്രുവരി നാലിന്(ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ ചേതന്‍കുമാര്‍ മീണ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments