Skip to main content

സ്പോര്‍ട്സ് അക്കാദമി സെലക്ഷന്‍

കോട്ടയം: സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്‌കൂളുകള്‍, ഡിവിഷനുകള്‍, ജില്ലാ സ്പോര്‍ട്സ് അക്കാദമികള്‍ എന്നിവിടങ്ങളിലെ 2026 - 27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തും. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ വച്ചാണ് പ്രാഥമിക തെരഞ്ഞെടുപ്പ്. 

6,7,8,11 ക്‌ളാസുകളിലേയ്ക്ക് കോമണ്‍ സെലക്ഷനും 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയ്ക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കുമാണ് തെരഞ്ഞെടുപ്പ്. അത്‌ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഹോക്കി, ഫുട്ബോള്‍, ഹാന്‍ഡ്‌ബോള്‍, തായ്ക്വാണ്‍ഡോ, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ഫെന്‍സിങ്ങ്, ബോക്സിങ്ങ്, കബഡി, ഗുസ്തി എന്നീ കായിക ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

കനായിങ്ങ് ആന്‍ഡ് കയാക്കിങ്ങ്,റോവിങ്ങ് എന്നീ ഇനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിന് ആലപ്പുഴ കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയത്തിലും അമ്പെയ്ത്ത്, സൈക്ലിങ്ങ്, ഖോ -ഖോ, നെറ്റ്ബോള്‍, നീന്തല്‍ എന്നീ ഇനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്‌കൂളില്‍ വച്ചും നടത്തും. 

താത്പര്യമുള്ളവര്‍ www.sportscouncil.kerala.gov.in / www.dsya.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481- 2563825, 9446271892.

date