Skip to main content

കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പുനലൂർ ജില്ലാ പട്ടികവർഗ  വികസന ഓഫീസിന്റെ പരിധിയിലുള്ള  കുളത്തൂപ്പുഴ (കൊല്ലം), ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ  ഓഫീസുകളിൽ  2025-2026  വർഷത്തേക്ക്  കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. ആകെയുള്ള രണ്ട് ഒഴിവുകളിലേക്ക്' പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം.  യോഗ്യത  എം.എസ്.ഡബ്ല്യു/എം.എ, സോഷ്യോളജി/എം.എ ആന്ത്രോപോളജി. നിയമനം ഒരു വർഷത്തേക്കായിരിക്കും.  പ്രതിമാസ ഓണറേറിയം 31020 രൂപ. 

പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന ചുമതലകൾ.നിയമനം  ലഭിക്കുന്ന  ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും  വകുപ്പിന്റെ ആവശ്യകത അനുസരിച്ചും ഉന്നതികള്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം അപേക്ഷിച്ചാൽ മതിയാകും.പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂടിക്കാഴ്ച നടത്തി  അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. പൂരിപ്പിച്ച അപേക്ഷ നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 10നകം പുനലൂര്‍ ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസില്‍ ലഭിക്കണം.  ഫോമിനും  കൂടുതൽ വിവരങ്ങൾക്കും ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് സന്ദർശിക്കുക. ഫോൺ: 0475-2222353.

date