ജില്ലാ കേരളോത്സവം ശനിയാഴ്ച മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ പെരളശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു 31 ന് വൈകിട്ട് 4.30 ന് കേരളോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനാകും.
പെന്‍സില്‍ ഡ്രോയിങ്, പെയിന്റിംഗ് വാട്ടര്‍ കളര്‍, കാര്‍ട്ടൂണ്‍, മെഹന്ദി, കളിമണ്‍ നിര്‍മ്മാണം, പുഷ്പാലങ്കാരം, കഥാ, കവിത, ഉപന്യാസ രചനാമത്സരങ്ങള്‍, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മോഹിനിയാട്ടം, മാര്‍ഗ്ഗംകളി, കഥക്, ഓട്ടന്‍തുള്ളല്‍, ഏകാംഗ നാടകം, ലളിതഗാനം, കര്‍ണ്ണാടക സംഗീതം, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, ദേശഭക്തിഗാനം, നാടോടിപ്പാട്ട്, സംഘഗാനം, പ്രസംഗം, കവിതാലാപനം, കഥാപ്രസംഗം എന്നീ മത്സരങ്ങള്‍ നടക്കും.
ഫെബ്രുവരി ഒന്നിന് ദഫ് മുട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ഒപ്പന, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, മൈം, മോണോ ആക്ട് , മിമിക്രി, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വൈകിട്ട് 4.30 ന് സമാപന സമ്മേളനം നടക്കും.
- Log in to post comments