Post Category
ഫോട്ടോജേണലിസം പരീക്ഷാഫലം
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 14-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ വിവേക് പി ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ ആരഭി കെ.വി രണ്ടാം റാങ്കിനും നിരുപമ പി.എം മൂന്നാം റാങ്കിനും അർഹരായി. ആറ്റിങ്ങൽ അവനവഞ്ചേരി നിളയിൽ എം. പ്രദീപിന്റെയും കെ.പി. ശ്രീജയുടെയും മകനാണ് ഒന്നാം റാങ്ക് നേടിയ വിവേക് പി. തൃശൂർ നടുവിൽക്കര കുന്നപ്പശ്ശേരി വീട്ടിൽ കെ.എസ്. വിദ്യാധരന്റെയും പി.എസ് ചന്ദ്രമതിയുടെയും മകളാണ് രണ്ടാം റാങ്ക് നേടിയ ആരഭി കെ.വി. മൂന്നാം റാങ്ക് നേടിയ നിരുപമ പി.എം കോഴിക്കോട് പന്തീരാങ്കാവ് സന്നിധാനം വീട്ടിൽ എം.പി അനിൽകുമാറിന്റെയും പി.എം. ശ്യാമയുടെയും മകളാണ്. പരീക്ഷാഫലം www.kma.ac.in ൽ ലഭിക്കും.
പി.എൻ.എക്സ്. 415/2026
date
- Log in to post comments