Post Category
പുഷ്പാർച്ചന നടത്തി
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78-ാം രക്തസാക്ഷി ദിനമായ ജനുവരി 30 ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ. എൻ.കൃഷ്ണ കുമാർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 419/2026
date
- Log in to post comments