തൃശ്ശൂർ താലൂക്ക് ഓഫീസ് പൈതൃക മന്ദിര നവീകരണം : ബിഡ് ക്ഷണിച്ചു
2025-26 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി തൃശ്ശൂർ താലൂക്ക് ഓഫീസ് പൈതൃക മന്ദിരമായി നവീകരണ പ്രവൃത്തി നടത്തുന്നതിനായി സർക്കാർ അംഗീകൃത നിർവഹണ ഏജൻസികളിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ബിഡ് ക്ഷണിച്ചു. 1,30,70,000 രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
താത്പര്യമുള്ള സർക്കാർ അംഗീകൃത നിർവഹണ ഏജൻസികൾ സെന്റേജ് ചാർജിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഏഴിനകം മുദ്രവെച്ച കവറിൽ കളക്ട്രേറ്റിൽ ബിഡ് സമർപ്പിക്കേണ്ടതാണ്. പി.എം.സി നിരക്ക് ശതമാനത്തിൽ ബിഡിൽ രേഖപ്പെടുത്തണം. സർക്കാരിന്റെ എല്ലാ അനുബന്ധ ഉത്തരവുകളും ഈ നിർമ്മാണ പ്രവൃത്തി സംബന്ധിച്ച് ബാധകമായിരിക്കും. സമർപ്പിക്കപ്പെടുന്ന ബിഡുകൾ തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 11 ന് ജില്ലാ കളക്‌ടറുടെയോ ഡെപ്യൂട്ടി കളക്ടടറുടെയോ ഫിനാൻസ് ഓഫീസറുടെയോ അല്ലെങ്കിൽ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കും.
- Log in to post comments