Skip to main content

ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകൾ

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ 2026 ജനുവരി മുതൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ്‌ ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്‌ ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ് നിശ്ചയിച്ച പ്രകാരം ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിനായി ഐ.എച്ച്‌.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ നേരിട്ടോ 0471-2550612, 9400519491, 8547005087 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

date