Post Category
ഹ്രസ്വകാല കോഴ്സുകൾ
ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്കായി രണ്ട് മാസം ദൈർഘ്യമുള്ള കരിയർ ഓറിയന്റേഷൻ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡവലപ്മെന്റ് കോഴ്സ്, എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ഒരാഴ്‌ച ദൈർഘ്യമുള്ള ഐ.റ്റി എനേബിൾഡ് ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടാതെ ഏകദിന ശില്പശാലകളായ ബേസിക് എ.ഐ വർക്ക് ഷോപ്പ്, അഡ്വാൻസ്‌ഡ് എ.ഐ വർക്ക് ഷോപ്പ്, എ.ഐ റ്റൂൾസ് ഫോർ സ്കൂൾ സ്റ്റുഡന്റ്സ്, ഫ്രീ ആന്റ് ഓപൺ സോഴ്‌സ് സോഫ്റ്റ് വെയർ, അഡ്വാൻസ്‌ഡ് എം.എസ് എക്‌സൽ എന്നിവയിലേക്കും അപേക്ഷിക്കാം. ഫോൺ: 8547005087, 0471-2550612, 9496395544.
date
- Log in to post comments