ഡ്രിപ്പ്, സ്പ്രിങ്ക്ളർ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം
കൃഷിയിടങ്ങളിൽ ജലസംരക്ഷണവും ജലസേചന കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഡ്രിപ്പ്, സ്പ്രിങ്ക്ളർ എന്നീ ജലസേചന സംവിധാനങ്ങൾ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ആർ.കെ.വി.വൈ പി.ഡി.എം.സി സൂക്ഷ്‌മ ജലസേചനം പദ്ധതിയുടെ ഭാഗമായാണ് സബ്‌സിഡി നൽകുന്നത്. കർഷകർക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമുള്ള സബ്‌സിഡി ആനുകൂല്യം ലഭിക്കും. കേന്ദ്രസർക്കാർ അംഗീകൃത നിരക്കിന്റെ പരമാവധി 45 ശതമാനം മുതൽ 55 ശതമാനം വരെയാണ് സബ്‌സിഡി. കൂടാതെ കോക്കനട്ട് ഡെവലപ്പ്മെന്റ് സ്കീം 2025-26ൽ ഉൾപ്പെടുന്ന കർഷകർക്ക് 30 ശതമാനം അധിക സബ്‌സിഡിയായി ലഭിക്കും. പരമാവധി അഞ്ച് ഹെക്‌ടർ വരെയാണ് സബ്‌സിഡി അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും അടുത്തുള്ള കൃഷിഭവനുകളിലോ തൃശ്ശൂർ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലോ ബന്ധപ്പെടുക. ഫോൺ: 9746557998, 9847854958
- Log in to post comments