Skip to main content

സമൃദ്ധി കേരളം ടോപ്പ് അപ്പ് ലോണിന് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി കേരളം ടോപ് അപ് ലോൺ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഒരു ഗുണഭോക്താവിന് പരമാവധി പത്ത് ലക്ഷം രൂപ വരെ ടേം ലോൺ, വർക്കിംഗ് ക്യാപിറ്റൽ ലോൺ ആയി നൽകും. പത്ത് ലക്ഷം രൂപ വരെയാണ് വരുമാന പരിധി. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാർഷിക പലിശ നിരക്കിലോ അല്ലെങ്കിൽ 20 ശതമാനം വരെ ഫ്രണ്ട് എൻഡഡ് സബ്‌സിഡി രൂപത്തിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയോ പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കാം. പദ്ധതിയിൽ വനിതാ സംരംഭകർക്കും ദുർബല വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകർക്കും മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487 2331556, 9400068508

date