Skip to main content

സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും വ്യക്തിഗത വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് പത്ത് ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ ജാമ്യത്തിന്റെ ഈടിൽ പത്ത് ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ ലഭിക്കും. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2331556, 9400068508

date