Skip to main content

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാന്മാർ സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് അനവധി അക്രമങ്ങൾ സഹിച്ച് അഹിംസയുടെ വഴിയിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. അദ്ദേഹത്തിന്റെ ജീവിതം വരും തലമുറയ്ക്ക് മാതൃകയായി അവതരിപ്പിക്കേണ്ട സന്ദേശമാണെന്ന്  കളക്ടർ പറഞ്ഞു .ഗാന്ധിസ്മൃതി മണ്ഡപ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ അനുസ്മരണവും സർവ്വമത പ്രാർത്ഥനയും നടത്തി. 

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് മുഖ്യതിഥിയായി. എഡിഎം ആശ സി എബ്രഹാം, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എഎം നൗഫൽ,  ഗാന്ധിസ്മൃതി മണ്ഡപസമിതി അംഗം രാജു പള്ളിപ്പറമ്പില്‍, സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം ഇ ഉത്തമ കുറുപ്പ്, വിവിധ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളായ. എച്ച്എസ് ഷിബു സി ജേക്കബ്, കൃഷ്ണലാൽ, ജോസഫ് മാരാരിക്കുളം,  ബേബി പാറക്കാടൻ, കെജി ജഗധിഷ്, പിഎ കുഞ്ഞുമോൻ, ആശ കൃഷ്‌ണാലയം, പയസ് നെറ്റോ, എംഡി സലിം, എച്ച് സുധീർ, മണിയമ്മ, കൃഷ്ണൻ കുട്ടി, സ്നേഹ ആലപ്പി, ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date