കേരള വികസനത്തിന് കുതിപ്പേകുന്ന ബജറ്റ്- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ ബദൽ വികസന പരിപ്രേക്ഷ്യത്തിന് കരുത്തുപകരുന്നതാണ് സംസ്ഥാന ബജറ്റെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ളതും വെല്ലുവിളികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നതിനൊപ്പം വിവിധ മേഖലകളുടെ അതിവേഗത്തിലുള്ള കുതിപ്പും ബജറ്റ് ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ പഞ്ചാത്തല വികസന രംഗം, സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടാക്കുന്ന ടൂറിസം മേഖല എന്നിവയ്ക്ക് മികച്ച പരിഗണന ലഭിച്ചു. മലബാറിനും കോഴിക്കോടിനും ഇത്തവണയും വളരെയേറെ പ്രാധാന്യം നൽകിയിട്ടുണ്ട്. പൊതുവിൽ ജില്ലയുടെ വികസ കുതിപ്പിന് വേഗം കൂട്ടുന്ന പദ്ധതികളാണ് ഇത്തവണയും ബജറ്റിലുള്ളതെന്നും മന്ത്രി പറഞ്ഞു.
- Log in to post comments