Skip to main content

ഗതാഗത നിയന്ത്രണം 

ഗതാഗത നിയന്ത്രണം 

 

തരൂർ മണ്ഡലത്തിലെ വടക്കേനട- പത്തനാപുരം പാലത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന്  (ജനുവരി 31 ) മുതൽ ഫെബ്രുവരി രണ്ട് വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ടാറിങ്ങിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

 

ഈ ദിവസങ്ങളിൽ പത്തനാപുരത്ത് നിന്നും കാവശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ തോണിപ്പാടം - അത്തിപ്പൊറ്റ - കഴനിചുങ്കം വഴിയും, ആലത്തൂർ ഭാഗത്തേക്ക് പോകുന്ന

വാഹനങ്ങൾ മൂത്താനോട്‌ - ആറാപ്പുഴ-വെങ്ങനൂർ വഴി തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date