Skip to main content

എസ് ഐ ആർ : അവലോകന യോഗം ചേർന്നു

 

 

എസ് ഐ ആർ ഇ-റോൾ തയ്യറാക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ടോറൽ റോൾ ഒബ്സർവർ കെ. ബിജു വിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി (SIR) ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തന പുരോഗതി ഒബ്‌സർവർ വിലയിരുത്തി. അർഹരായ എല്ലാവരും പട്ടികയിൽ ഉൾപ്പെടുന്നു എന്ന് എല്ലാ ഇആർഒ മാരും ഉറപ്പുവരുത്തേണ്ടതാണെന്നും, വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നവരുടെ കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും ഒബ്‌സർവർ നിർദ്ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, ഒറ്റപ്പാലം സബ് കളക്ടർ അൻജീത് സിംഗ്, ആർഡിഒ കെ.മണികണ്ഠൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജിദ്, ഇ ആർ ഒമാർ, എ ഇ ആർ ഒ മാർ തുടങ്ങിയവർ പങ്കെടുത്തു.

 

date