Skip to main content

പി.ജി. ആയൂർവേദ കോഴ്‌സ് പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബിരുദാനന്തര ആയുർവേദ  കോഴ്‌സിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പി ജി ആയുർവേദ 2025 - കാൻഡിഡേറ്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു. അർഹരായ വിദ്യാർത്ഥികൾ കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്തു അവരവരുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനായി ഫെബ്രുവരി 4 വൈകുന്നേരം വരെ സമയം അനുവദിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്04712525300.

പി.എൻ.എക്സ്. 442/2026

date