Skip to main content

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍  മാര്‍ച്ചില്‍ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  കോഴ്‌സ് കാലാവധി ആറ് മാസം.    എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഫീസ് 34,500 രൂപ.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക്  ഫീസിളവുണ്ട്.  യോഗ്യത- പ്ലസ് ടു. വെബ്‌സൈറ്റ് : www.kma.ac.in അവസാന തീയതി  ഫെബ്രുവരി ഒമ്പത് .
ഫോണ്‍:0484 2422275, 9447607073,9400048282.

date