Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24, 2024-25 (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) വര്‍ഷങ്ങളിലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും   പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു.   റ്റി.റ്റി.സി, ഐ.ടി.ഐ / ഐ.ടി.സി, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത   സ്ഥാപനങ്ങളില്‍ പഠിക്കുന്നതും പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.   അപേക്ഷാഫോം മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.    
അപേക്ഷ തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി .ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിന്‍-695036 വിലാസത്തില്‍ ഫെബ്രുവരി  മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍ : 0471 2460667,   9188430667.
 

 

date