Skip to main content

വാഹന ലേലം

 

കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ രണ്ടു കാര്‍, നാല് ഓട്ടോറിക്ഷ, ഏഴ് മോട്ടോര്‍ സൈക്കിള്‍, ഒരു പിക്അപ് വാന്‍, ഒരു മിനിട്രക്ക്, നാലു സ്‌കൂട്ടര്‍ എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ഡിസംബര്‍ 14 രാവിലെ 11-ന് മാമല എക്‌സെസ് റെയിഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലനിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡപ്യൂട്ടീ കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭിക്കും. വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം. ഫോണ്‍ 0484- 2786848

date