Skip to main content

ജില്ലാതല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ്  - നാളെ (5)

സംസ്ഥാന കായികയുവജനകാര്യ വകുപ്പിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍, ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്നിവിടങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന്  വ്യാഴാഴ്ച നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക്  സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. 2026-2027 അധ്യായന വര്‍ഷത്തേയ്ക്കുള്ള സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസ്സുകളിലേയ്ക്കുളള കായികതാരങ്ങളുടെ ഇടുക്കി ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിംഗ്, ഫെന്‍സിംഗ്, ഫുട്‌ബോള്‍, ഹോക്കി, ജൂഡോ, തായ്‌ക്ക്വേണ്ട, വോളീബോള്‍, റെസ്‌ലിംഗ് എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ക്രിക്കറ്റ് പെണ്‍കുട്ടികള്‍ക്ക് മാത്രം) നടക്കുന്നത്. 6,7,8,11 ക്ലാസ്സുകളിലേയ്ക്ക് കോമണ്‍ സെലക്ഷനും 9,10 ക്ലാസ്സുകളിലെ ഒഴുവുളള സീറ്റുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കും സെലക്ഷന്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https:/forms.gle/D2uuPNP5btjHS1Iz8www.sportscouncil.kerala.gov.inwww.dsya.kerala.gov.in എന്ന വെബ് സെറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനനസര്‍ട്ടിഫിക്കറ്റ് /ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് ഡ്രസ്സ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8.30 ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍  എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:- 9895112027, 04862-232499.

date