Skip to main content

ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോർ ബെറ്റർ ലൈഫ് - ദ്വിദിന പരിപാടി

*മില്ലറ്റ് മേളസെമിനാർഎക്സിബിഷൻഫുഡ് ഫെസ്റ്റ്കൾച്ചറൽ പ്രോഗ്രാം

സംസ്ഥാനത്ത് സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനുമായി ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോർ ബെറ്റർ ലൈഫ് (EAT RIGHT KERALA - Safe Food for Better Life) എന്ന പേരിൽ ഫെബ്രുവരി 67 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ദ്വിദിന സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 6 രാവിലെ 11.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

കുട്ടികളിലും മുതിർന്നവരിലും ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനും ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും അത് വഴി ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മില്ലറ്റ് റെസിപ്പി കോമ്പറ്റീഷൻവിവിധ വിഷയങ്ങളിൽ സെമിനാറുകൾനാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദുമായി സഹകരിച്ച് മാംസവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പരിശീലന പരിപാടിവൈബ് ഫോർ വെൽനസിന്റെ ഭാഗമായി ഓഫീസ് യോഗഫുഡ് ഫെസ്റ്റ്ഭക്ഷ്യ സുരക്ഷാ ബോധവൽകരണത്തിനായി വിവിധ വകുപ്പുകളുടെ സ്റ്റാളുകൾകൾച്ചറൽ പ്രോഗ്രാം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറാക്കിയ മാസ്‌ക്കോട്ട് റിലീസ്സംസ്ഥാനത്തെ ജില്ലകളുടെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മികച്ച പ്രവർത്തനം നടത്തുന്ന ജില്ലകളെ തിരഞ്ഞെടുക്കുന്നതിനുമായുള്ള ഡിസ്ട്രിക്ട് ഫുഡ്സേഫ്റ്റി ഇൻഡക്സ് പ്രഖ്യാപനംഭക്ഷ്യവിഷബാധകളിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്കുള്ള നിർദ്ദേശ പുസ്തകത്തിന്റെ പ്രകാശനം എന്നിവയുമുണ്ടാകും. 2024-25 വർഷം മികച്ച ഭക്ഷ്യ സുരക്ഷാ പ്രവർത്തനം നടത്തിയ ജില്ലകൾക്കുംസർക്കിളുകൾക്കുംഭക്ഷ്യ സുരക്ഷാ ലാബുകൾക്കുംഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും അവാർഡുകൾ വിതരണം ചെയ്യും.

ഫെബ്രുവരി 6ന് രാവിലെ 10 മുതൽ സേഫ് ഫുഡ് പ്രാക്ടീസസ്’ എന്ന വിഷയത്തിൽ സെമിനാർ ഉണ്ടായിരിക്കും. കെഎച്ച്ആർഎ, ബേക്കറി, കാറ്ററിംഗ്, ക്ലാസിഫൈഡ് ഹോട്ടൽ അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മില്ലറ്റ് മാർവെൽസ് 2026 എന്ന പേരിൽ 30 ഓളം ടീമുകൾ പങ്കെടുക്കുന്ന മില്ലറ്റ് മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള എക്സിബിഷൻ സ്റ്റാളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ കൂടാതെ ഡ്രഗ്എൻഎച്ച്എംഫിഷറീസ്അഗ്രികൾച്ചർമില്ലറ്റ് സംരംഭകർ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദ് എന്നിവർ സ്റ്റാളുകൾ ക്രമീകരിക്കുന്നു.

ഉച്ചയ്ക്ക് 2.30 മുതൽ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദിന്റെ പങ്കാളിത്തത്തോടെ ഫ്രം സ്ലോട്ടർ ടു പ്ലേറ്റ്’ എന്ന വിഷയത്തിൽ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദിലെ വിദഗ്ദർ ട്രെയിനിങ് ക്ലാസ് നയിക്കും. ഈ ട്രെയിനിങ് സെഷനിൽ സംസ്ഥാനത്തെ മാംസ വ്യാപാരികൾമാംസ സംസ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർസംരംഭകർതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

രണ്ടാം ദിവസമായ ഏഴിന് രാവിലെ 10 മുതൽ വൈബ് ഫോർ വെൽനസിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് ഓഫീസ് യോഗ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10.30 മുതൽ ലോ സാൾട്ട്, ലോ ഷുഗർ, ലോ ഫാറ്റ് എന്ന വിഷയത്തിൽ ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ നടത്തും. ഇതിൽ ആരോഗ്യ പ്രവർത്തകർവിദ്യാർത്ഥികൾപൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 511/2026

date