Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2025 ഉന്നത വിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 

ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ തന്നെ പാസ്സായ  വിദ്യാര്‍ഥികൾക്കാണ്  ധനസഹായം നല്‍കുന്നത്. അപേക്ഷ ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റിലും ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ട പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്സ്ബുക്കിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകര്‍ കര്‍ഷക തൊഴിലാളിയാണ് എന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷ ഫെബ്രുവരി 16 വരെ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.
 

date