Skip to main content

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക്  പശുക്കളെ  വാങ്ങാന്‍ ധനസഹായം: അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  ഒരു കറവപ്പശു, ചനയുളള കിടാരി എന്നിവയും കാലിത്തൊഴുത്തും ഉള്‍പ്പെട്ട ഡയറി യൂണിറ്റ് ആരംഭിക്കുന്നതിന് ധനസഹായത്തിനുളള അപേക്ഷ ക്ഷീരവികസന വകുപ്പ് ക്ഷണിച്ചു.പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസുകളില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രാഥമിക ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15-ന് വൈകീട്ട് 5-ന് മുമ്പ് അതത് ക്ഷീര വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date