VAIGA 2026: പ്രദർശന സ്റ്റാളുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചു.
ഫെബ്രുവരി 11 മുതൽ 16 വരെ തിരുവനന്തപുരം ആനയറയിലെ വേൾഡ് മാർക്കറ്റ് (AUWM) വേദിയിൽ നടക്കുന്ന VAIGA 2026 (Value Addition for Income Generation in Agriculture) അഗ്രി ട്രേഡ് ഫെയറിനോടനുബന്ധിച്ച് പ്രദർശന സ്റ്റാളുകളുടെ വാടക നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. കൃഷി വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പരിഷ്കരിച്ച നിരക്കുകൾ നിലവിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
പരിഷ്കരിച്ച നിരക്കുകൾ പ്രകാരം സർക്കാർ, കേന്ദ്ര സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ സ്ഥാപനങ്ങൾക്കും സ്റ്റാളുകൾ സൗജന്യമായി അനുവദിക്കും.
മറ്റ് വിഭാഗങ്ങൾക്ക് പുതുക്കിയ സ്റ്റാൾ നിരക്കുകൾ ചുവടെപ്പറയുന്നവയാണ്:
• സ്വകാര്യ സ്ഥാപനങ്ങൾ – ₹20,000
• FPO / സ്റ്റാർട്ടപ്പുകൾ – ₹15,000
• കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പുകളും ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന സംരംഭകരും – ₹10,000
കൃഷിയിലെ മൂല്യവർധന, സംരംഭകത്വം, അഗ്രി സ്റ്റാർട്ടപ്പുകൾ, പ്രോസസ്സിംഗ്, മാർക്കറ്റിംഗ്, സാങ്കേതികവിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 11 മുതൽ 16 വരെ തിരുവനന്തപുരം ആനയറയിലെ വേൾഡ് മാർക്കറ്റിൽ (AUWM) സംഘടിപ്പിക്കുന്ന VAIGA 2026-ൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സ്ഥാപനങ്ങൾ, സംരംഭകർ, കർഷക കൂട്ടായ്മകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ പങ്കെടുക്കും. പരിഷ്കരിച്ച നിരക്കുകൾ പ്രകാരം സ്റ്റാൾ ബുക്കിംഗ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും താൽപര്യമുള്ള സ്ഥാപനങ്ങളും സംരംഭകരും അധികാരികളുമായി ബന്ധപ്പെടണമെന്നും കൃഷി വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫോൺ 9495038106.
- Log in to post comments