Skip to main content

കയര്‍ഭൂവസ്ത്രവിതാനം: സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 11 -ന്

 

കൊച്ചി:  കയര്‍ഭൂവസ്ത്രവിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍   ഡിസംബര്‍ 11 -ന്  വൈകിട്ട്   3.30 ന്    മൂത്തകുന്നം  വടക്കേക്കര ബാങ്ക് ഓഫ് ഇന്ത്യ മൈതാനിയില്‍  നിര്‍വഹിക്കും. ധനകാര്യ കയര്‍   വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷനായിരിക്കും. വടക്കേക്കര  പഞ്ചായത്തിലെ   മൂത്തകുന്നം  കുര്യാപ്പിളളി   അപ്രോച്ച്   റോഡ്    മുതല്‍   ലേബര്‍  ജംഗ്ക്ഷന്‍   വരെയുളള എന്‍.എച്ച്  17  ന്റെ ഇരുഭാഗങ്ങളിലും കയര്‍  ഭൂവസ്ത്രവിതാനം തൊഴിലുറപ്പ്    പദ്ധതിയിലൂടെ നടപ്പാക്കുകയാണ്. അതോടൊപ്പം കയര്‍ സഹകരണ സംഘങ്ങള്‍ക്കുളള ആധുനിക  മെഷിനറികളുടെ വിതരണോദ്ഘാടനം  പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍    നിര്‍വ്വഹിക്കും.

കെ വി തോമസ് എംപി മാലിന്യപരിപാലനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എ മാരായ വി.ഡി.സതീശന്‍, എസ്.ശര്‍മ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ്  വൈ. സഫിറുളള, സ്‌പെഷ്യല്‍ സെക്രട്ടറി (കയര്‍)  മിനി ആന്റണി, കയര്‍ വികസന ഡയറക്ടര്‍ എന്‍.പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. അപെക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, എം.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ പി.മേരിക്കുട്ടി, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളി, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസ്, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ മെഷിനറി മാനുഫാക്ച്ചറിംഗ് യൂണിറ്റ് ചെയര്‍മാന്‍ കെ.പ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍, കയര്‍ഫെഡ് ചെയര്‍മാന്‍  അഡ്വ.എന്‍.സായികുമാര്‍, ഫോംമാറ്റിംഗ്‌സ് ഇന്ത്യ ലി. ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍, അപെക്‌സ് ബോഡി ഫോര്‍ കയര്‍ അംഗം ടി.ആര്‍.ബോസ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈല പി.എസ്സ്., ബ്ലോക്ക് പഞ്ചായത്ത് അംഗം സൈബ സജിവ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹോച്ച്മിന്‍ എന്‍.സി, ധനകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. ജിഷ, ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഗോപിനാഥ്, ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി സനില്‍കുമാര്‍, ദാരിദ്ര്യ ലഘൂകരണ വകുപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ഡി.തിലകന്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ അനില്‍ കെ.ആര്‍,  വടക്കന്‍ പറവൂര്‍ കയര്‍ പ്രോജക്ട് ഓഫീസര്‍ കെ.എം.ഇന്ദിര തുടങ്ങിയവര്‍ പങ്കെടുക്കും.

മണ്ണിന്റെ ജൈവ ഘടനയില്‍ മാറ്റം വരുത്താതെ തന്നെ പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന് സസ്യാവരണത്തോടെ ഉപയോഗിക്കുന്നതാണ് കയര്‍ ഭൂവസ്ത്രം.  ജലസ്രോതസ്സുകളും റോഡുകളും സ്വാഭാവികമായ രീതിയിലൂടെ ഇതുവഴി സംരക്ഷിക്കാം.

date