Skip to main content

  വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2017-18 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് എട്ടാം ക്ലാസു മുതലുളള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പതിന്നൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ംംം.സാംേംളയ.ീൃഴ പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31 വരെ എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

date