ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ രണ്ടാം ബാച്ച് പരീക്ഷ മാർച്ച് 8 മുതൽ
സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് (ഡി.ഡി.എൻ.സി) രണ്ടാം ബാച്ച് പൊതു പരീക്ഷ മാർച്ച് 8-ന് ആരംഭിക്കും. തിയറി പരീക്ഷ മാർച്ച് 8, 15 തീയതികളിലും പ്രായോഗിക പരീക്ഷ 22 നും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫീസ് പിഴ കൂടാതെ ഫെബ്രുവരി 5 മുതൽ 18 വരെയും 100 രൂപ പിഴയോടെ 25 വരെയും ഓൺലൈനായി അടയ്ക്കാം. പരീക്ഷ ഫീസ് ആകെ 900 രൂപയാണ്. www.scolekerala.org ൽ ‘Exam Fee Payment’ എന്ന ലിങ്ക് വഴി യൂസർ ഐഡി (ആപ്ലിക്കേഷൻ നമ്പർ) പാസ്‌വേഡ് (ഡേറ്റ് ഓഫ് ബർത്ത്) എന്നിവ നൽകി പേയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് തുക അടയ്ക്കണം. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസ് അടച്ച ഓൺലൈൻ രസീത്/അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പാൾമാർക്ക് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.scolekerala.org, 0471-2342950, 2342271, 2342369.
പി.എൻ.എക്സ്. 558/2026
- Log in to post comments