Post Category
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തൃശൂർ ഇരിങ്ങാലക്കുട സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 10 ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തൃശൂർ ജില്ലയിലെ പുതിയ സെന്റർ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ആരംഭിക്കുന്നു. പ്രസ്തുത സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഫെബ്രുവരി 10 ന് രാവിലെ 10 ന് നിർവഹിക്കും.
പി.എൻ.എക്സ്. 561/2026
date
- Log in to post comments