വീഡിയോ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള നിയമസഭയുടെ സഭാ ടി.വിക്കായി വീഡിയോ എഡിറ്റർ (മോഷൻ ഗ്രാഫിക്സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ തപാൽ മുഖേന ലഭ്യമാക്കേണ്ടതാണ്. തപാൽ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 വൈകുന്നേരം 5 മണി. രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: പ്ലസ് ടു/പ്രിഡിഗ്രി, അംഗീകൃത ഫിലിം/വീഡിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എഡിറ്റിംഗിലെ ഡിപ്ലോമ.
പ്രവൃത്തി പരിചയം: ഒരു പ്രമുഖ സ്ഥാപനം/ചാനലിൽ വീഡിയോ എഡിറ്റിംഗിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. അറിഞ്ഞിരിക്കേണ്ട സോഫ്റ്റ് വെയറുകൾ - Final Cut Pro X, After effects, Davinci Resolve and Photoshop. മൾട്ടി ക്യാമറ വീഡിയോ എഡിറ്റിംഗിൽ പരിചയം, മോഷൻ ഗ്രാഫിക്സ് കോമ്പോസിഷൻ, സ്പെഷ്യൽ ഇഫക്റ്റുകൾ എന്നിവയിൽ പ്രവൃത്തി പരിചയം.
കുറഞ്ഞ പ്രായം: 22 വയസ്സ് (40 വയസ് കവിയാൻ പാടില്ല) നിയമന തീയതി മുതൽ ഒരു വർഷത്തെ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ താൽകാലികമായിട്ടായിരിക്കും നിയമനം. നിയമസഭ സെക്രട്ടേറിയറ്റിന് ആവശ്യമുള്ള പക്ഷം കാലാവധി ദീർഘിപ്പിക്കുന്നതാണ്. പ്രതിമാസ സമാഹൃത വേതനം: 36,000 രൂപ.
അപേക്ഷകരിൽ നിന്നും സാങ്കേതിക യോഗ്യതാ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ബയോഡാറ്റയിൽ അവകാശപ്പെട്ടിട്ടുള്ള പ്രവൃത്തിപരിചയം, സ്കിൽ, സാങ്കേതിക യോഗ്യത, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ അഭിമുഖ സമയത്ത് ലഭ്യമാക്കേണ്ടതാണ്. ആയതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ഇ-മെയിൽ മുഖേന മാത്രമായിരിക്കും. പ്രസ്തുത നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമനം അന്തിമമായിരിക്കും.
പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ എന്നിവ, ബന്ധപ്പെട്ട വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതകൾ, പ്രവൃത്തിപരിചയം, സ്കിൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർകാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 13 വൈകുന്നേരം 5ന് മുമ്പായി സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്. വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം, പിൻ - 695033 എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത കാലാവധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2512416.
പി.എൻ.എക്സ്. 564/2026
- Log in to post comments