Post Category
എം.ബി.എ പ്രവേശനം (KMAT-2026) ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് അവസരം
ഫെബ്രുവരി 22-ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന എം.ബി.എ പ്രവേശന പരീക്ഷയായ KMAT-2026-ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KMAT 2026-Candidate Portal’ എന്ന ലിങ്ക് വഴി പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുമുള്ള സൗകര്യം ലഭ്യമാണ്. ഫെബ്രുവരി 11 വൈകുന്നേരം 5 വരെ ഇത്തരം തിരുത്തലുകൾ വരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487.
പി.എൻ.എക്സ്. 565/2026
date
- Log in to post comments