Skip to main content

തൃക്കരിപ്പൂര്‍ മൃഗാശുപത്രി കെട്ടിടോദ്ഘാടനം  എട്ടിന് മന്ത്രി കെ.രാജു നിര്‍വഹിക്കും

    തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിടോദ്ഘാടനം മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കും. ഈ മാസം എട്ടിന് രാവിലെ 9.30ന് തൃക്കരിപ്പൂര്‍ കൊയോങ്കര മൃഗാശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.  പി.കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും. എ.ബി.സി പദ്ധതി കെട്ടിടനിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍വഹിക്കും.ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെ ആദരിക്കും.സുദര്‍ശനം ഹ്രസ്വചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ആദരിക്കല്‍ നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകിയും തെരഞ്ഞെടുക്കപ്പെട്ട മികച്ച കന്നുകുട്ടികളുടെ ഉടമകള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സുകുമാരനും നിര്‍വഹിക്കും. 
     ഉച്ചയ്ക്ക് 12 ന് ഗോവര്‍ദ്ധിനി സംഗമം നടക്കും. ഡോ. കെ.ലക്ഷ്മണന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ശാസ്ത്രീയ കന്നുകുട്ടി പരിപാലനത്തെക്കുറിച്ച് ഡോ.വി പ്രശാന്ത് നയിക്കുന്ന സെമിനാര്‍. രാവിലെ എട്ടുമുതല്‍ മൃഗാശുപത്രി പരിസരത്ത് കന്നുകുട്ടി പ്രദര്‍ശനം, സുദര്‍ശനം ഹ്രസ്വചിത്രപ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും. 
             

date