Skip to main content

രണ്ടു പദ്ധതികള്‍ക്ക് എംപി ഫണ്ട് 45 ലക്ഷം രൂപ അനുവദിച്ചു

പി.കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലയിലെ രണ്ടു പദ്ധതികള്‍ക്കായി 45 ലക്ഷം രൂപ അനുവദിച്ചു. നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വിപുലീകരിക്കുന്നതിന് 25 ലക്ഷവും പനത്തടി ഗ്രാമ പഞ്ചായത്തിലെ പ്രാന്തര്‍കാവ്-മൊട്ടേംകൊച്ചി റോഡ് ടാറിംഗിന് 20 ലക്ഷവുമാണ് അനുവദിച്ചത്. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു ഭരണാനുമതി നല്‍കി. 
കളക്ടറുടെ അദാലത്ത്; അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഈ മാസം 16 ന് രാവിലെ 10 മുതല്‍  മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും റീ സര്‍വേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡ് എന്നീ അപേക്ഷകള്‍ ഒഴികെയുള്ളത് ഈ മാസം 11 വരെ സ്വീകരിക്കുമെന്ന് കാസര്‍കോട് തഹസില്‍ദാര്‍ അറിയിച്ചു.
 

date