Post Category
വാക്ക് ഇൻ ഇൻ്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എച്ച് ഡി എസ് മുഖേന സൈക്കാട്രി ഡിപ്പാർട്ട്മെന്റിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം എസ് സി ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്ട്രേഷനും ഉള്ളവർക്കാണ് അവസരം. 36 വയസ്സ് കവിയരുത്. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ ഫെബ്രുവരി 17ന് എത്തിച്ചേരേണ്ടതാണ്. അന്നേദിവസം രാവിലെ 10 30 മുതൽ 11 വരെ ആയിരിക്കും രജിസ്ട്രേഷൻ. ഫോൺ:0484 - 2754000
date
- Log in to post comments