നിക്ഷേപ സംഗമം ഇന്ന് (ഫെബ്രുവരി 10 )
വ്യവസായ വാണിജ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം ഇന്ന് (ഫെബ്രുവരി 10 ) പത്തടിപ്പാലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും.
ബിയോണ്ട് കോംപറ്റീഷൻ: എ ന്യൂ ഗ്രോത്ത് സ്ട്രാറ്റർജി എന്ന വിഷയത്തിൽ ഡോ. പി പി വിജയൻ, ഇൻവെസ്റ്റ്മെമെൻ്റ് പ്രൊജക്റ്റ് പ്രിപ്പറേഷൻ എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി സ്വപ്ന, ഡി ഐ സി ഫെസിലിറ്റേഷൻ സപ്പോർട്ട്: ഫ്ലാഗ്ഷിപ്പ് ഇനിഷിയേറ്റീവ് ആൻ്റ് സ്കീം എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അനീഷ് മാനുവൽ എന്നിവർ ക്ലാസുകൾ നയിക്കും. സംരംഭകരുടെ പ്രൊജക്റ്റുകൾ വിശദമായി ചർച്ച ചെയ്യുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും
കളമശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ ചടങ്ങിൽ അധ്യക്ഷനാവും. ജില്ലാ കളക്ടർ ജി. പ്രിയങ്ക, കെ എസ് എസ് ഐ എ ജില്ലാ പ്രസിഡൻ്റ് ടോം തോമസ്, ലീഡ് ബാങ്ക് മാനേജർ സി. അഭിലാഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ. സിൻസി മോൾ ആൻ്റണി എന്നിവർ പങ്കെടുക്കും
- Log in to post comments