Skip to main content

കെൽട്രോൺ - വിയറ്റ്നാം നേവി കരാർ  ഒപ്പിടൽ നാളെ (ഫെബ്രുവരി 11)

കെൽട്രോൺ - വിയറ്റ്നാം നാവികസേന കയറ്റുമതി കരാർ ഒപ്പിടലും, കുസാറ്റിലെ പുതിയ സെന്റർ ഓഫ് എക്സലൻസിന്റെ ഉദ്ഘാടനവും നാളെ (ഫെബ്രുവരി 11) നടക്കും. കളമശ്ശേരി ചക്കോളാസ് പവലിയനിൽ വൈകുന്നേരം 6:30ന് നടക്കുന്ന ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

​മന്ത്രിയുടെ സാന്നിധ്യത്തിൽ കെൽട്രോണും നിയോ പവറും തമ്മിലുള്ള വിയറ്റ്നാം നേവി കരാറും, കെ.എസ് സ്മാർട്ടുമായുള്ള കൊക്കോണിക്സ് ധാരണാപത്രവും കൈമാറും. സിഗ്നൽ പ്രോസസ്സിംഗിൽ കെൽട്രോണും കുസാറ്റും സംയുക്തമായി ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും .കെൽട്രോൺ എം.ഡി ശ്രീകുമാർ നായർ പദ്ധതി വിശദീകരണം നടത്തും. നിയോ പവർ, കെ.എസ് സ്മാർട്ട്, കുസാറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും

date