Post Category
ചെങ്ങറ പുനരധിവാസ പദ്ധതി : പട്ടികജാതി വിഭാഗ ഗുണഭോക്താക്കൾ സമ്മതപത്രം നൽകണം
ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം കണ്ണൂർ തളിപ്പറമ്പ് താലൂക്കിൽ ആദിവാസി പുനരധിവാസ വികസന മിഷൻ ( റ്റി ആർ ഡി എം ) മുഖേന പട്ടിക വർഗ വിഭാഗക്കാർക്ക് വിതരണം ചെയ്ത ശേഷം ബാക്കിയുള്ള 63.6 ഏക്കർ ഭൂമി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു.
പ്രസ്തുത ഭൂമി സ്വീകരിക്കാൻ സന്നദ്ധരായ ചെങ്ങറ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ ഫെബ്രുവരി 13 നകം അവർക്ക് സൗകര്യപ്രദമായ ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഓഫീസിൽ ഹാജരായി സമ്മതപത്രം നൽകണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു.
date
- Log in to post comments