Skip to main content

അമിതവില; കേസെടുത്തു

സാനിറ്ററി ഫിറ്റിംഗ്‌സ്, ഗൃഹോപകരണങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ വിപണിയിലിറക്കുന്ന ബ്രാന്‍ഡഡ് കമ്പനികള്‍ ജിഎസ്ടിയില്‍ ഉണ്ടായ കുറവ് ഉപയോക്താക്കള്‍ക്ക് നല്‍കാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്  എംആര്‍പി കൂട്ടി പുതിയ സ്റ്റിക്കറുകള്‍  പതിച്ച് വിപണിയിലിറക്കുന്നതായി  പരിശോധനയില്‍ കണ്ടെത്തി.  സ്റ്റാര്‍ ഹോട്ടലുകളില്‍ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിന്  എംആര്‍പി ക്ക് പുറമെ അഞ്ച് ശതമാനം  ജിഎസ്ടി ഈടാക്കുന്നതായും ആയുര്‍വേദ മരുന്നുകള്‍ക്കും ഡിറ്റര്‍ജന്റുകള്‍ക്കും ജിഎസ്ടി യിലെ കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കാതെ  വിപണനം നടത്തുന്നതായി കണ്ടെത്തി.  പരിശോധനയില്‍ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അഞ്ച് കേസുകള്‍  രജിസ്റ്റര്‍ ചെയ്തു.  പരിശോധനയില്‍  അസി. കണ്‍ട്രോളര്‍ (ജനറല്‍) എസ് അഭിലാഷ്, അസി. കണ്‍ട്രോളര്‍ (ഫ്‌ളയിംഗ് സ്‌ക്വാഡ്) ശ്രീനിവാസ, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ശ്രീമുരളി, ഇന്‍സ്‌പെക്ടര്‍ കെ ശശികല, ജീന, ടി നാരായണന്‍, കെ ഗോപകുമാര്‍ ടി കെ പി മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
 

date