Skip to main content

"മായയുടെ സർഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നത്"- മന്ത്രി ഡോ. ആർ. ബിന്ദു

വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ശയ്യാവലംബിയായി കഴിയുമ്പോഴും അതീവ സംവേദനക്ഷമതയോടെയും കരുത്തോടെയും കവിതകൾ രചിക്കുന്ന മായ ബാലകൃഷ്ണന്റെ സർഗ്ഗശേഷി അഭിനന്ദനാർഹമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.​ ചരിത്രത്തിൽ ആദ്യമായാണ് ഭിന്നശേഷി വിഭാഗക്കാരുടെ സാഹിത്യ മത്സരങ്ങൾക്ക് പുരസ്കാരം നൽകുന്നതെന്നും, ആ പ്രഥമ പുരസ്കാരം മായയെപ്പോലൊരു പ്രതിഭയ്ക്ക് നേരിട്ട് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

സർഗ്ഗശേഷിയുള്ള ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണത്തിനും അവരുടെ കഴിവുകൾ ജനസമക്ഷം അവതരിപ്പിക്കുന്നതിനും നിരവധിയായ വേദികൾ സൃഷ്ടിക്കാൻ സാമൂഹ്യനീതി വകുപ്പ് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

date