സംരംഭകർക്ക് വിദഗ്ധരുമായി സംവദിക്കാൻ അവസരം; എം.എസ്.എം.ഇ ക്ലിനിക് അഞ്ചിന്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി. സംരംഭകർക്കും / സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ സംരംഭത്തെ സംബന്ധിക്കുന്ന മാർക്കറ്റിങ്, ജി എസ് ടി, എക്സ് പോർട്ട്, ബിസിനെസ്സ് നിയമം/ ലൈസൻസുകൾ, ബ്രാൻഡിംഗ്, ഐപി ആർ, എ ഐ സാധ്യതകൾ, ബാങ്കിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്‌ധരുമായി നേരിട്ട് സംവദിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക് വിജയകുമാരി സി.എ: 9188770590 (ഇടപ്പള്ളി ബ്ലോക്ക്/ തൃക്കാക്കര മുനിസിപ്പാലിറ്റി), രാജേഷ് കെ.കെ: 9446577578 (മുളന്തുരുത്തി ബ്ലോക്ക്),
റോജിമോൻ റ്റി.ആർ: 9946924636 (മരട്/ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി), ജെയ്‌സൺ ഡേവിഡ്: 9400669034 (കൊച്ചിൻ കോർപ്പറേഷൻ), സൗമി വൈ സബിത: 9495635919 (കളമശ്ശേരി മുനിസിപ്പാലിറ്റി) എന്നിവരുമായി ബന്ധപ്പെടുക.
- Log in to post comments