Skip to main content

ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ

മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഫെബ്രുവരി 23-ന് ഉച്ചയ്ക്ക്  
ന്  മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ ശുചിത്വം, മാലിന്യസംസ്കരണം, ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-വന്യമൃഗ സംഘർഷം തുടങ്ങിയ വിവിധ വിഷയങ്ങളിൽ 18 സെഷനുകളിലായി 73 പ്രബന്ധങ്ങൾ അവതരിപ്പിക്കും.സമ്മേളനത്തോടനുബന്ധിച്ച് അറുപതിലധികം സ്റ്റാളുകൾ ഉൾപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി പുനസ്ഥാപന പ്രദർശനവും ഒരുക്കിയിട്ടുണ്ട്.പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ദേശീയ തലത്തിലെ വിദഗ്‌ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ഭാവിപ്രവർത്തനങ്ങൾക്കുള്ള ശുപാർശകൾ സർക്കാരിന് സമർപ്പിക്കും.

date