Post Category
വാഹന ലേലം
ജില്ലയിലെ വിവിധ എക്സൈസ്, പോലീസ് ഓഫീസുകളിൽ അബ്കാരി, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട് കണ്ടുകെട്ടിയ 38 വാഹനങ്ങൾ ലേലം ചെയ്യുന്നു. 21 അബ്കാരി കേസുകളിലെയും 17 എൻ.ഡി.പി.എസ് കേസുകളിലെയും വാഹനങ്ങളാണ് ഫെബ്രുവരി 20-ന് രാവിലെ 11 ന് എറണാകുളം എക്സൈസ് കോംപ്ലക്സിൽ വച്ച് ലേലം ചെയ്യുന്നത്. നിശ്ചിത ദിവസം ലേലം പൂർത്തിയായില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം നടപടികൾ തുടരും. ലേല നിബന്ധനകൾ ജില്ലാ എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നോ മറ്റ് എക്സൈസ് ഓഫീസുകളിൽ നിന്നോ അറിയാം. ഓഫീസ് മേധാവികളുടെ അനുവാദത്തോടെ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ https://keralaexcise.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
date
- Log in to post comments