Skip to main content

 കാസര്‍കോട് തുറമുഖ ഓഫീസും ക്വാര്‍ട്ടേഴ്‌സുകളും ഉദ്ഘാടനം ചെയ്തു    

    കാസര്‍കോട് തുറമുഖ ഓഫീസിന്റേയും ക്വാര്‍ട്ടേഴ്‌സുകളുടേയും ഉദ്ഘാടനം തുറമുഖ - മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു.മുനിസിപ്പല്‍ കൗണ്‍സിലര്‍ റംസീന റിയാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജി.നാരായണന്‍,  എം.അനന്തന്‍ നമ്പ്യാര്‍, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, വി.രാജന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍,  എ എം കടവത്ത്, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ വിജി കെ തട്ടാമ്പുറം, കോഴിക്കോട് തുറമുഖ ഓഫീസര്‍ ക്യാപ്ടന്‍ അശ്വിനി പ്രതാപ്, പോര്‍ട് കണ്‍സര്‍വേറ്റര്‍ ടി.പി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രണ്ടരകോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്.

date