Skip to main content

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. കലാ/സാംസ്കാരിക മേഖലയിൽ നടി കല്യാണി പ്രിയദർശനും സാഹിത്യ വിഭാഗത്തിൽ എഴുത്തുകാരൻ അമൽ പിരപ്പൻകോടും പുരസ്കാരത്തിന് അർഹരായി.കായികരംഗത്ത് ദേശീയ റെക്കോർഡ് ജേതാവായ പി. മുഹമ്മദ് അഫ്‌സലിനെയും കാർഷിക മേഖലയിൽ കൊല്ലം സ്വദേശി ആർ. വിഷ്ണുരാജിനെയും തിരഞ്ഞെടുത്തു. ജെൻ റോബോട്ടിക്‌സ് സി.ഇ.ഒ വിമൽ ഗോവിന്ദ്  വ്യവസായ/സംരംഭകത്വ വിഭാഗത്തിലും, മാധ്യമപ്രവർത്തക നിലീന അത്തോളി മാധ്യമ വിഭാഗത്തിലും അവാർഡ് നേടി.

date