Skip to main content

സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറ വളരണം: വേണു രാജാമണി

യുവാക്കൾ വെറും പഠനത്തിൽ മാത്രം ഒതുങ്ങാതെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് മുൻ നെതർലൻഡ്‌സ് അംബാസിഡറും ബഹുഭാഷാ പണ്ഡിതനുമായ വേണു രാജാമണി.'മേരാ യുവ ഭാരത്' എറണാകുളം ജില്ലാ ഘടകം കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിച്ച അന്തർ ജില്ലാ യുവജന വിനിമയ പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഠിനാധ്വാനത്തിലൂടെ ഒന്നാമതെത്താനുള്ള ലക്ഷ്യബോധം യുവാക്കൾക്കുണ്ടാകണം. ജീവിതാനുഭവങ്ങൾ വർദ്ധിപ്പിക്കാൻ യാത്രകൾ സഹായിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ വിവേക് ശശിധരൻ അധ്യക്ഷനായി. പരിശീലകരായ ശിവമോഹൻ, സാം അലക്സ്, എ.കെ. രാജൻ എന്നിവർ സംസാരിച്ചു. അഞ്ചുദിവസത്തെ ക്യാമ്പിൽ പങ്കെടുത്ത 37 പേർക്കുള്ള സർട്ടിഫിക്കറ്റുകൾ വേണു രാജാമണി വിതരണം ചെയ്തു.

date