ഹെൽത്തി കേരള, വൈബ് ഫോർ വെൽനസ് 2026 ന് ഹരിപ്പാട്ട് തുടക്കം
ഹരിപ്പാട്: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സ വകുപ്പ് ആലപ്പുഴ, ഹോമിയോപ്പതി വകുപ്പ് ആലപ്പുഴ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിൻ ആൻഡ് വൈബ് ഫോർ വെൽനസ് 2026' ന്റെ ഹരിപ്പാട് നിയോജക മണ്ഡലം തല ഉദ്ഘാടനം രമേശ് ചെന്നിത്തല എം. എൽ. എ നിർവഹിച്ചു. മണ്ണാറശാല യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ. എസ്. കുമാർ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. നാഥൻ സ്വാഗതവും ആറാട്ടുപുഴ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. രശ്മി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. തുളസി, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷാജഹാൻ, ഹരിപ്പാട് നഗരസഭ ക്ഷേമകാര്യ ചെയർമാൻ ഷിബു പഞ്ചവടി, കൗൺസിലർ എസ്. രാധാമണിയമ്മ,സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എസ്. നാഗദാസ്, സ്കൂൾ പ്രഥമാധ്യാപിക കെ. എസ്. ബിന്ദു, സ്കൂൾ പി. ടി. എ പ്രസിഡന്റ് വേണു സരിഗ എന്നിവർ സംസാരിച്ചു.
ഹരിപ്പാട് ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീനി. ആർ, ചിങ്ങോലി ഗവ.ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ അഷറഫ്. എസ് എന്നിവർ വിഷയാവതരണം നടത്തി.
ചെറുതന ഗവ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മനു വി. കെ. ബോധവൽക്കരണവും ചെറുതന ഗവ. ആയുർവേദ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ഡോ. സൽമാൻ കെ. എ. യോഗ പരിശീലനവും നൽകി.
മുതുകുളം ഗവ. ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സ്മിത.കെ. എസ്, തൃക്കുന്നപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശേഷ്നാഗ് എം. പി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്: മണ്ണാറശാല യു. പി. സ്കൂളിൽ നടന്ന 'ആരോഗ്യം ആനന്ദം' കേരള ഹെൽത്ത് ക്യാമ്പയിന്റെ ഹരിപ്പാട് നിയോജക മണ്ഡലം തല ഉദ്ഘാടനം രമേശ് ചെന്നിത്തല എം. എൽ. എ നിർവഹിക്കുന്നു.
- Log in to post comments