സുരക്ഷിത ഇന്റർനെറ്റ് ദിനാചാരണം: ശിൽപശാല സംഘടിപ്പിച്ചു
സുരക്ഷിത ഇന്റർനെറ്റ് ദിനാചാരണത്തോടനുബന്ധിച്ച് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സെക്യൂരിറ്റി എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് പദ്ധതിയുടെ ഭാഗമായി, സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
എഡിഎം സി മുഹമ്മദ് റഫീഖ്, ഡിസ്ട്രിക്റ്റ് പ്രോജക്ട് മാനേജർ അജിഷ, ഇൻഫർമാറ്റിക്സ് അസോസിയേറ്റ് കെ വരുണ്‍ എന്നിവർ സംസാരിച്ചു. സൈബർ പോലീസ് കോഴിക്കോട് അസി. സബ് ഇൻസ്‌പെക്ടർ കെ ബീരജ് സാങ്കേതിക സെഷൻ നയിച്ചു. സൈബർ ഭീഷണികൾ, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ഹൈജീൻ, പ്രതിരോധ മാർഗങ്ങൾ എന്നിവ വിശദീകരിച്ചു. തുടർന്ന് ഓൺലൈൻ പ്രതിജ്ഞയും ക്വിസും സംഘടിപ്പിച്ചു.
- Log in to post comments