Skip to main content

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്  ഫെബ്രുവരി 18 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും.   താത്പര്യമുളള    ഉദേ്യാഗാര്‍ഥികള്‍ വയസ്,    യോഗ്യത,  അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ  ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന്  20 പേരില്‍ കൂടുതല്‍  ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍  ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. യോഗ്യത: എം. എസ്.സി സൈക്കോളജിയും ആര്‍. സി. ഐ രജിസ്‌ട്രേഷനും.  പ്രായ പരിധി  40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 04862 291782, ഇമെയില്‍: dpmnamidk@gmail.com

 

date