Skip to main content

ഗുണഭോക്താക്കള്‍ രേഖകള്‍ സമര്‍പ്പിക്കണം

ജനകീയാസൂത്രണ പദ്ധതിയിന്‍ കീഴില്‍ കുരുമുളക്, തെങ്ങ്, ജൈവ പച്ചക്കറി, ഏത്തവാഴ എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ 2017-18 വര്‍ഷത്തെ കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ഇവയുടെ പകര്‍പ്പും സഹകരണ ബാങ്കുകളുടെ അംഗീകൃത വളം ഡിപ്പോകളില്‍ നിന്നും ജൈവവളം വാങ്ങിയതിന്‍റെ ബില്ലും അടിയന്തരമായി കൃഷി ഓഫീസില്‍ ഹാജരാക്കണം. കൃഷിഭവന്‍റെ പരിധിയിലുള്ള തെങ്ങുകര്‍ഷകര്‍ക്ക് സൗജന്യമായി മഗ്നീഷ്യം സള്‍ഫേറ്റും വിതരണം ചെയ്യുന്നുണ്ട്. (പിഎന്‍പി 3675/17)

date